Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take Charge

സിബിസിഐ ഭാരവാഹികൾ ചുമതലയേറ്റു

ബം​​​​ഗ​​​​ളൂ​​​​രു: ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ)​​​​യു​​​​ടെ പു​​​​തു​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

ബം​​​​ഗ​​​​ളൂ​​​​രു സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച 37-ാമ​​​​ത് ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്.

പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ ഡോ. ​​​​​​ആ​​​​​​ന്‍റ​​​​​​ണി പൂ​​​​​​ല​​​​യെ​​​​യും ഒ​​​​​​ന്നാം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തി​​​​​​രു​​​​​​വ​​​​​​ല്ല ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് തോ​​​​​​മ​​​​​​സ് മാ​​​​​​ര്‍ കൂ​​​​​​റി​​​​​​ലോ​​​​​​സി​​​​​​നെ​​​​യും ​​ര​​​ണ്ടാം ​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​​​​യി കോ​​​​​​ട്ട​​​​​​യം ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ മാ​​​​​​ത്യു മൂ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​നെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തി​​​​രു​​​​ന്നു.

ഡ​​​​​​ല്‍​ഹി ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് ഡോ. ​​​​​​അ​​​​​​നി​​​​​​ല്‍ കൂ​​​​​​ട്ടോ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ലാ​​​​​​യും റ​​​​​​വ.​​​​​​ഡോ.​​​​​​ മാ​​​​​​ത്യു കോ​​​​​​യി​​​​​​ക്ക​​​​​​ല്‍ ഡെ​​​​​​പ്യൂ​​​​​​ട്ടി സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ലാ​​​​​​യും തു​​​​​​ട​​​​​​രും.

Latest News

Up